Posts

Showing posts from October, 2018

karmmafalam

കർമ്മഫലം  കരയുന്ന ഭൂമിയുടെ കണ്ണുനീർ തുടക്കാൻ ഒരുങ്ങാത്ത മക്കളെ പോറ്റുന്ന  ഭൂമിയുടെ ദീനമാം രോദനം കേൾക്കുന്ന ഞാൻ ഭൂമി പിളരുന്നു മരണമാം വേദനയോടെ  കണ്ണീർ പൊഴിക്കുന്നു തടാകയെന്നപോൽ ഓർക്കുക മർത്യ നീ ജീവൻ തുടിപ്പുള്ള ഭൂമിയാം ദേവിയെ നോവിച്ചാൽ അനുഭവിക്കും നീ ഒരുനാൾ 

nadakkatha swapnam

മടങ്ങി വന്നിരുന്നെകിൽ  നമ്മളെന്തിനാണ് പൊട്ടിചിരിച്ചത് ? എന്തിനാണ് വഴക്കിട്ടത് ? ഓർമയില്ല ഒന്നോർമയുണ്ട് എന്നെ ചൊടിപ്പിക്കനായി നീ വിളിച്ച ഇരട്ടപ്പേരുകൾ എനിക്ക് ഇഷ്ടമായിടുന്നു ഞാൻ തെന്നി വീണത് കണ്ടു നിങ്ങൾ ചിരിച്ച പ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത് നിഷ്കളങ്കയായ നമ്മുടെ കൂട്ടുകാരി പറഞ്ഞ മണ്ടത്തരങ്ങൾക്ക് മഹത് വജനങ്ങളെക്കാൾ വിലയുണ്ടായിരുന്നു പരസ്പരം ഗോസിപ്പുകൾ പറഞ്ഞപ്പോഴും  എല്ലാവരുടെയും നന്മയാണ് നമ്മൾ ആഗ്രഹിച്ചത് മൂന്നു വര്ഷം കൊണ്ട് നമുക്കിടയിൽ ഉണ്ടായ അടുപ്പം ചെറുതല്ല പക്ഷെ, നമ്മൾ എടുത്ത സെൽഫികൾ ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരു വസന്തകാലത്തിന്റെ ഓര്മപ്പെടുത്തലുകളാണ് ആ ചിത്രങ്ങളിലെ കഥാ പാത്രങ്ങൾക്ക് ജീവൻ  വെക്കട്ടെ അവർ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കട്ടെ തല്ലുകൂടിയും ബഹളം വെച്ചും നമ്മുടെ ഓർമകളിൽ നിറയട്ടെ